പ്രകാശിതരും തിരുത്തൽവാദികളും പിന്നെ അന്യഗ്രഹ ജീവികളും

ലോകമൊട്ടുക്കുള്ള സ്മാർട്ട് ഫോൺ ഗെയ്മർമാരുടെ ഏറ്റവും പുതിയ ഹരമാണ് – ഇൻഗ്രസ്സ്. ഈ കളിയുടെ രീതിയും ഇതിന്റെ പിന്നാമ്പുറത്തുള്ള കളികളെക്കുറിച്ചും രണ്ട് ഭാഗങ്ങളായി എഴുതാനാണ് ഉദ്ദേശിക്കുന്നത്.

Ingress_Logo

മറ്റ് കളികളെ അപേക്ഷിച്ച് ഇൻഗ്രസ്സിനുള്ള വ്യത്യാസം എന്നത് കല്പിത യാഥാർത്ഥ്യത്തിലാണ് കളി നടക്കുന്നത്. ഈ ലോകം നമ്മൾ കാണുന്ന ഒന്നല്ല. മറിച്ച് ഇവിടെയുള്ള ഓരോ കെട്ടിടങ്ങൾക്കും മറ്റൊരു ഉദ്ദേശ്യമുണ്ട്. ഭൂമിയിൽ നിന്ന് വിചിത്രമായ ഒരു ദ്രവ്യം ഉത്ഭവിക്കുന്നതായി ശാസ്ത്രലോകം കണ്ടെത്തി. എക്സോട്ടിക് മാറ്റർ അഥവാ എക്സ്എം എന്ന ഈ ദ്രവ്യം ഷേപ്പറുകൾ എന്ന അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ടിരിക്കുന്നു. തുടർന്ന് ലോകം മൊത്തം രണ്ടായിത്തിരിഞ്ഞു. എൻലൈറ്റൻഡ് എന്ന വിഭാഗം എക്സ്എം മാനവിക പുരോഗതിയിലെ നാഴികക്കല്ലാണെന്നും അത് മനുഷ്യനെ മുമ്പോട്ട് നയിക്കുകയും ചെയ്യുമെന്ന് കരുതുന്നു. എന്നാൽ റെസിസ്റ്റൻസ് എന്ന വിഭാഗം ഷേപ്പറുകളുടെ ഭൂമിയിലേക്കുള്ള വരവ് തടയാൻ ശ്രമിക്കുന്നു. എങ്കിലും കളിയുടെ സന്തുലനാവസ്ഥ നിലനിർത്താൻ രണ്ടു വിഭാഗത്തിലേയും കളിക്കാർ ചിലപ്പോഴെല്ലാം ഒരുമിക്കുകയും നിക്ഷ്പക്ഷ പ്രദേശങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ഓരോ കളിക്കാരനും തന്റെ മൊബൈലിലെ ആപ്പിൽ, ഒരു മാപ്പ് ദൃശ്യമാകും. അതിൽ റോഡുകൾ മാത്രമാവും മാപ്പിന്റേതായി ഉള്ളത്. കെട്ടിടങ്ങളൊന്നും അടയാളപ്പെടുത്തിക്കാണിക്കാറില്ല. ഇതല്ലാതെ, എക്സൊട്ടിക്ക് മാറ്റർ, ലിങ്കുകൾ, കണ്ട്രോൾ ഫീൽഡുകൾ മറ്റു കളിക്കാർ ഉപേക്ഷിച്ചുപോയ ഉപായങ്ങൾ എന്നിവയും കാണാം. മേൽപ്പറഞ്ഞ വസ്തുക്കളുമായി ഇടപെടണമെങ്കിൽ, കളിക്കുന്നയാൾ ഭൗതികമായി അതാത് വസ്തുക്കളുടെ അരികിൽ എത്തണം. കളിക്കാരനെ മൊബൈലിൽ ഒരു അമ്പ് ആകൃതിയിൽ കാണിക്കുന്നു. ആ അമ്പിനു ചുറ്റും 40 മീറ്റർ ആരത്തിൽ കാണുന്ന വൃത്തത്തിനുള്ളിലുള്ള വസ്തുക്കളുമായി കളിക്കാരനു സംവദിക്കാം. നടത്തുന്ന ഓരോ ഇടപെടലിനും (സംവേദനം) AP (ആക്സസ് പോയിന്റ്) കിട്ടും. ഈ ആക്സസ് പോയിന്റുളുടെ അടിസ്ഥാനത്തിൽ കളിക്കാരന്റെ നിലവാരവും ഉപായങ്ങളുടെ ശക്തിയും വർദ്ധിക്കുന്നു. 1 മുതൽ 16 വരെ ലെവലുകളിൽ കളിക്കാം. പുതിയ ദൗത്യങ്ങൾ കളിയിൽ ഉൾപ്പെടുത്താൻ പദ്ധതി ഉള്ളതായി നിയാന്റക്ക് ലാബ്സ് അറിയിച്ചിട്ടുണ്ട്.

Screenshot_2014-08-11-14-07-35പോർട്ടലുകൾ ഹാക്ക് ചെയ്യാൻ ഭൗതികമായി അതിനടുത്ത് വേണം എന്ന് ഒറ്റവാക്കിൽ പറഞ്ഞതിനെ ഇത്തിരി വിശദീകരിക്കാം. തിരുവനന്തപുരം നഗരത്തിലെ ഒരു പ്രധാന പോർട്ടലാണ് കിഴക്കേക്കോട്ട. കിഴക്കേക്കോട്ട പോർട്ടലിനെ ഹാക്ക് ചെയ്യണെമെങ്കിൽ ആ കോട്ടയുടെ 40 മീറ്റർ അടുത്ത് നമ്മൾ ഉണ്ടാവണം. എന്നാലേ ഹാക്കിങ്ങ് നടക്കൂ.

ഹാക്കിങ്ങ് എന്ന പ്രക്രിയ കൊണ്ട്, ആ പോർട്ടലിൽ നിന്നും നമുക്ക് ചില വിശിഷ്ട വസ്തുക്കൾ ലഭിക്കും. അവയെ പലതായി തിരിക്കാം.

  1. റെസൊണേറ്ററുകൾ
  2. മോഡുകൾ
  3. ആയുധങ്ങൾ (വെപ്പൺസ്)
  4. പോർട്ടൽ കീ
  5. പവർ ക്യൂബുകൾ
  6. കാപ്സൂളുകൾScreenshot_2014-08-11-14-06-44

ഇവ ലഭിക്കുന്നത് ക്രമമില്ലാതെയായിരിക്കും. എല്ലായ്പ്പോഴും ഒരു പോലെ കിട്ടില്ല. ചിലപ്പോൾ ഒന്നോ രണ്ടോ റെസൊണേറ്ററും പൾസറും മാത്രം കിട്ടും. ചിലപ്പോൾ ചാകരയായിരിക്കും.

കളിക്കാൻ ചേരുന്നതിനു മുൻപ് ഇൻഗ്രസ്സ് നമ്മളോട് ഒരു പ്രധാനപ്പെട്ട ചോദ്യം ചോദിക്കും. ഏത് ടീമിനു വേണ്ടിയാണ് കളിക്കുന്നതെന്ന്. എൻലൈറ്റൻഡ് അല്ലെങ്കിൽ റെസിസ്റ്റൻസ് എന്ന് അപ്പോൾ നമ്മൾ തീരുമാനിക്കണം. പോർട്ടലുകളിൽ ആര് റെസൊണേറ്റർ സ്ഥാപിച്ചിരിക്കുന്നോ ആ ചേരിയുടെ പോർട്ടലാകും അത്.

പോർട്ടലുകൾ എക്സെം പുറത്ത് വിട്ടുകൊണ്ടിരിക്കും. അവയെ ഫോക്കസ് ചെയ്യുക്കുന്ന ഉപകരണമാണ് റെസൊണേറ്ററുകൾ. ഉടയൻ ഇല്ലാത്ത പോർട്ടലുകളിൽ റെസൊണേറ്ററുകൾ സ്ഥാപിച്ച് (ഡിപ്ലോയ്) പോർട്ടലുകൾ സ്വന്തമാക്കാം. എതിർ ഭാഗത്തിന്റെ പോർട്ടലുകളെ എക്സോട്ടിക്ക് മാറ്റർ പൾസർ (എക്സ് എം പി) ഉപയോഗിച്ച് അവരുടെ റെസൊണേറ്ററുകളെ തകർത്ത് പകരം സ്വന്തം റെസൊണേറ്ററുകൾ സ്ഥാപിച്ചാലും പോർട്ടലുകൾ സ്വന്തമാക്കാം. കളിക്കാരന്റെ പക്കലുള്ള എക്സെമ്മുകൾ ചേർത്ത് ഒരു സ്ഫുരണം ഉണ്ടാക്കി റെസൊണേറ്ററുകൾ തകർക്കലാണ് രീതി.

പ്രധാനപ്പെട്ട പോർട്ടലുകളുടെ സംരക്ഷണത്തിനായി മോഡുകൾ ഉപയോഗിക്കുന്നു. പോർട്ടൽ ഷീൽഡ്, റ്റ്യൂരറ്റ് തുടങ്ങി പല തരം മോഡുകൾ ഉണ്ട്. ചില മോഡുകൾ പോർട്ടൽ തകരാതെ നോക്കുന്നവയാണെങ്കിൽ ചിലത് എതിരാളിയെ ആക്രമിക്കുന്നവയാണ്.

ഒരു പോർട്ടലിൽ എട്ട് റെസൊണേറ്ററുകൾ ഘടിപ്പിക്കാം. എട്ടും ഘടിപ്പിച്ചവയെ Fully Powered up എന്ന് പറയും. ഫുള്ളി പവേർഡ് ആയ പോർട്ടലുകൾ തമ്മിൽ ബന്ധിപ്പിച്ച് ലിങ്കുകൾ ഉണ്ടാക്കാം. ലിങ്കുണ്ടാക്കാനുള്ള ചില നിയമങ്ങൾ ഉണ്ട്.

  1. ഒരു ലിങ്ക് മറ്റൊരു ലിങ്കിനെ മുറിച്ച് കടക്കാൻ കഴിയില്ല.
  2. ലിങ്കിന്റെ ഉത്ഭവപോർട്ടലിന്റെ അരികിൽ (റേഞ്ചിൽ) നിന്നാലേ ലിങ്ക് ഉണ്ടാക്കാൻ കഴിയൂ.
  3. ലിങ്കിന്റെ മറ്റേ അറ്റത്തുള്ള പോർട്ടലിന്റെ ‘പോർട്ടൽ കീ‘ കളിക്കാരന്റെ പക്കൽ വേണം.

മൂന്ന് പോർട്ടലുകൾ തമ്മിൽ ബന്ധിപ്പിച്ചാൽ അത് ഒരു കണ്ട്രോൾ ഫീൽഡ് ആയി മാറും. കണ്ട്രോൾ ഫീൽഡുകളുടെ വ്യാസം മൈൻഡ് യൂണിറ്റുകൾ ഉണ്ടാക്കുന്നു. മൈൻഡ് യൂണിറ്റുകളാണ് ഇരു റ്റീമുകളുടെയും സ്കോർ.

റെസൊണേറ്ററുകൾ ദിനം പ്രതി ശോഷിക്കും. അങ്ങനെ ശോഷിക്കുന്ന റെസൊണേറ്ററുകളെ റീച്ചാർജ്ജ് ചെയ്ത് പാലിക്കണം. എല്ലാ റെസൊണേറ്ററുകളും ശോഷിച്ചുകഴിഞ്ഞാൽ ടീമിനു പോർട്ടൽ നഷ്ടപ്പെടും. കൂടാതെ പ്രസ്തുത പോർട്ടലിൽ ഉള്ള ലിങ്കുകളും മുറിയും.

കഴിയുന്നത്ര പോർട്ടലുകളും ലിങ്കുകളും കണ്ട്രോൾ ഫീൽഡുകളും ഉണ്ടാക്കുക എന്നതാണ് ഇരുടീമുകളുടെയും ലക്ഷ്യം. കൂടാതെ, സമയാസമയങ്ങളിൽ ‘അനോമലികൾ‘ എന്ന പേരിൽ ലോകമൊട്ടാകെ മൽസരങ്ങൾ നടത്തുകയും ചെയ്യാറുണ്ട്. മൂന്നോനാലോ മണിക്കൂർ ദൈർഘ്യമുള്ള ചെക്ക്പോയിന്റുൾ അവസാനിക്കുമ്പോഴാണ് മൈൻഡ് യൂണിറ്റുകൾ എണ്ണുക. ഓരോ ചെക്ക്പോയിന്റിലും ജയിച്ചു നിൽക്കുന്ന ചേരിയേതെന്ന് അറിയാൻ കഴിയും.

ആൻഡ്രോയ്ഡിലും ആപ്പിൾ ഐ ഫോണിലും മാത്രമേ ഈ കളി കളിക്കാൻ പറ്റൂ. വിൻഡോസ് ഫോണുകൾക്ക് ഈ കളി ലഭ്യമല്ല.

https://play.google.com/store/apps/details?id=com.nianticproject.ingress എന്ന ലിങ്കിൽ പോയാൽ ആൻഡ്രോയ്ഡിൽ ഇൻഗ്രസ്സ് ഇൻസ്റ്റാൾ ചെയ്യാം.

*ഇറ്റാലിക്സിൽ എഴുതിയ ഭാഗങ്ങൾ വിക്കിയിൽ നിന്നും ചൂണ്ടിയത്.

1 thought on “പ്രകാശിതരും തിരുത്തൽവാദികളും പിന്നെ അന്യഗ്രഹ ജീവികളും”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s