കൊത്തുപൊറോട്ട – 2015 ഡിസംബർ തീരാറായപ്പൊ

എന്റെ ഒരു സുഹൃത്ത് ആതിഫ് ജെയ് ഒരു കണ്ടുപിടിത്തം നടത്തി- അതെ. ഹാരിസ് ജയരാജിന്റെ ഏത് ആൽബം എടുത്താലും അതിൽ മിനിമം ഒരു പാട്ടെങ്കിലും ആദ്യത്തെ വാക്ക് രണ്ട് വട്ടം ഉപയോഗിച്ചിരിക്കും എന്നതാണ് ആ കണ്ടുപിടിത്തം. ഇതൊരു ഉഗ്രൻ ഒബ്സർവ്വേഷനായി തോന്നി. അതിനാൽ നിങ്ങൾക്കും പങ്കു വയ്ക്കുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റ് കാണൂ…

Have you guys ever noticed an unique thing about Harris Jeyaraj’s albums?
In his every album, at least one song will have the first word repeating twice!
Eg. Vettaiyadu Vilayadu – ‘Karkka karka’ kallam karrkka..
Minnaley – ‘Venmathi venmathi’ye nillu..
Saami – ‘Idhuthaana.. Idhuthaana..’
Anniyan – ‘Kannum kannum’ Nokia…
Come, post similar other songs from his albums..!!!

Posted by Athif Jey on Friday, December 25, 2015

 

2015ലെ കൃസ്ത്മസ് ദിവസം ഒരു സംഭവമാക്കി! വേറെ ഒന്നും ചെയ്തില്ല അടുപ്പിച്ച് മൂന്ന് സിനിമ കണ്ടു. തിയറ്ററിൽ.

  1. ഭൂലോഹം
  2. ചാർലി
  3. പസങ്ക – 2 (ഹൈക്കു)

എന്നാൽ പിന്നെ ഒരു ചെറിയ കുറിപ്പ് എഴുതി ഇട്ടേക്കാമെന്ന് വച്ചു… ഇതൊരു റിവ്യൂ ഒന്നും അല്ല… കൊർച്ച് കൊർച്ച് സസ്പെൻസ് പൊളിക്കൽ ഉണ്ട്… ഒരുപാടില്ല… ശകോലം.

1. ഭൂലോഹം

1948 മുതൽ ചെന്നൈയിലെ രണ്ട് കുടുംബങ്ങൾക്കിടയിൽ നിലനിന്ന കുടിപ്പകയുടെ കാരണം ബോക്സിങ് മത്സരം ആയിരുന്നു. ‘ഇരുമ്പുമനിതൻ‘ കുടുംബവും ‘നാട്ടുമരുന്തു’ കുടുംബവും ആണ് അവ. സിനിമയുടെ കഥ പ്രകാരം പണ്ടുകാലം മുതൽക്കേ തമിഴ്നാട്ടിൽ ബോസ്കിങ് എന്നത് ഒരു സംസ്കാരമായി തന്നെ വളർന്നു വന്നിരുന്നു. എവിടെയാണോ എന്തോ!? ഞാൻ ചെന്നൈയിൽ എത്തിയിട്ട് 10 വർഷം ആകുന്നു… ഇന്നേ വരെ ഇവിടെ ആരെങ്കിലും ബോക്സിങ്ങിനെ പറ്റി പറഞ്ഞ് പോലും ഞാൻ കേട്ടിട്ടില്ല! അത് പോട്ട്… സിനിമക്കാരന്റെ വയറ്റിപ്പിഴപ്പ്…

ഒരു മീഡിയാ ബാരൺ ഈ കുടിപ്പകയെ ലിവറേജ് ചെയ്ത് സ്വന്തം സ്പോർട്ട്സ് ചാനലിനെ പ്രശസ്തമാക്കാൻ ശ്രമിക്കുന്നു. ആ മീഡിയാ മുതലാളിയുടെ ചതിക്കുഴിയിൽ വീണ് പല നട്ടംതിരിയലുകളും നടത്തി ഒടുവിൽ അയാളാണ് വില്ലൻ എന്ന് നായകൻ മനസ്സിലാക്കുന്നു. അപ്ലാണ്, അമേരിക്കേന്ന് ഒരു കടാമാടിനെ (കടാമാട് എന്ന് തമിഴിൽ പറഞ്ഞാൽ വലിയ സൈസ് പോത്തില്ലെ… ഗൌർ, ബൈസൺ… അത് തന്നെ) ഇറക്കുന്നു… നായകൻ അവനുമായിട്ടാണ് ഗുസ്തിപിടിക്കേണ്ടത്.

ക്ലീഷേന്ന് പറഞ്ഞാ പോര ചെല്ലാ! ക്ലീഷേകളുടെ പെരളി! മീഡിയാ ബാരണായി വരുന്നത് പ്രകാശ് രാജ്… അയാക്കടെ യേയേയേയേയ്…. എന്നുള്ള ആ വിളി ഇനിയും മാറിയിട്ടില്ല… ഗില്ലിയിലെ മുത്തുപ്പാണ്ടി ആവേശിച്ചത് ഇനിയും ഇറങ്ങിപ്പോയിട്ടില്ല. ആദ്യ സീനിൽ തന്നെ മനസ്സിലാവും ഇവനാണ് കുത്തിത്തിരിപ്പെന്ന്… അത്രയ്ക്ക് പ്രെഡിക്റ്റബിൾ കഥാപാത്രങ്ങൾ! പിന്നെ ആ അമേരിക്കക്കാരൻ. വെള്ളക്കാരന് ഇന്ത്യക്കാരനോടുള്ള പുച്ഛം, ബോക്സിങ്ങിന് വരുന്നവൻ എയർപോർട്ടിൽ നിന്ന് ഇറങ്ങുമ്പൊ തന്നെ പ്രെസ്സ് കാമറയിൽ നോക്കി… ആയ് വിൽ കിൽ യൂ ബ്ലാഡി ഇന്ത്യൻ എന്ന് പറയുന്നത്. ഹൊ! എന്തരോ അക്രമുലു!

എല്ലാം സഹിക്കാം പതിവ് പോലെ ഏഴരയടി ഉയരവും പത്ത് നൂറ്റമ്പത് കിലോ ഭാരവുമുള്ള ഒരു തടിമാടനെ ഇലയും പിണ്ണാക്കുമൊക്കെ തിന്ന് തടിവച്ച തേഡ് വേൾഡ് നായകൻ പന്ത്രണ്ട് റൌണ്ട് ഫൈറ്റ് ചെയ്യുന്ന്! പോരാഞ്ഞിട്ട് നോക്കൌട്ട് ആക്കുന്നതൊക്കെ കണ്ട് രോമം കയ്യേന്നും കാലീന്നും ഒക്കെ എണീറ്റ് ഓടിപ്പോയി. കുറേ സീനുകൾ ഇപ്മാൻ 2-ൽ നിന്നും എടുത്തു… കുറേ മമ്മാലിക്കാന്റെ യൂറ്റൂബ് വീഡിയോകളിൽ നിന്നെടുത്തു. പിന്നെ കുറേ സണ്ണിലിയോണിന്റെ വീഡിയോയിൽ നിന്നും എടുത്തു…

Actor Jayam Ravi and Nathan Jones (Wrestler) at Bhooloham Movie (Or Boologam) Stills

നായകനായി ജയം രവി, നായികയായി തൃഷാ കൃഷ്ണൻ, ബോക്സിങ് കോച്ചായി പൊൻ‌വണ്ണൻ, ചാനൽ മൊയ്ലാളിയായി പ്രകാശ് രാജ്, അമേരിക്കൻ ഇടിക്കാരനായി നഥൻ ജോൺസ് (ട്രോയിൽ അക്കിലിസ് കഴുത്തിൽ കുത്തിക്കൊല്ലുന്ന മൊതലില്ലെ, അതന്നെ).

മൊത്തത്തിൽ രണ്ടര മണിക്കൂർ ജഗപൊക… പോരാത്തതിന് ശ്രീകാന്ത് ദേവയുടെ മ്യൂസിക്കും. ഭേഷ്. സംവിധാനം ചെയ്തത് കല്യാണകൃഷ്ണൻ എന്നൊരു ബ്രോ ആണ്. ഈ കഥ 2009-ൽ ജയം രവിയോട് പറഞ്ഞതാണ്… ഇപ്പഴാണ് റിലീസായത്. എല്ലാം വളരെ പെട്ടെന്നായിരുന്നു… 2009-10ൽ ഇറക്കിയിരുന്നേൽ ഒരുമാതിരി ഓടിപ്പോയേനെ. പക്ഷെ ഇപ്പൊ ശകലം കടുക്കും. പ്രത്യേകിച്ചും ഇരുതിച്ചുറ്റ്ര് ഇറങ്ങാൻ തയ്യാറായി നിൽക്കുന്ന നേരത്ത്. പറയുമ്പോലെ, ഇരുതിച്ചുറ്റ്രിന്റെ ട്രെയ്ലർ കണ്ടിട്ട് മില്യൺ ഡോളർ ബേബിയാ‍ണോന്ന് ഒരു സംശയം ഇല്ലാതില്ല!

വിധി: നൂറ് ദിവസം ഓടും… പ്രൊഡ്യൂസർ.

2. ചാർലി

‘ഒറ്റ വാക്കിൽ‘ പറയണമെങ്കിൽ ‘Visual Treat’. മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകന്റെ മുൻസിനിമകളൊന്നും എനിക്കിഷ്ടപ്പെട്ടതായിരുന്നില്ല. എങ്കിലും ഈ സിനിമ കാണാൻ എനിക്ക് പ്രചോദനമായത്, മാർട്ടിൻ പ്രക്കാട്ടിന് ഉണ്ട് എന്ന് ഞാൻ കരുതിയ ഒരു ക്രാഫ്റ്റ് ആണ്. എന്റെ ഊഹം തെറ്റിയില്ല. ഓരോ ഫ്രേമും അത്രയ്ക്ക് ഭംഗിയുള്ളതായിരുന്നു.

dulquer-salman-parvathy-in-charlie-malayalam-movie-stills-romantic-top-movie-rankingsjpg

ഇതിൽ ദുൽഖർ സൽമാൻ, പാർവതി, അപർണ്ണ… എന്നിങ്ങനെ അഭിനേതാക്കളെ നമുക്ക് കാണാൻ കഴിയില്ല. ചാർലിയും ടെസ്സയും കനിയും അത്രയ്ക്ക് വലിയ കഥാപാത്രങ്ങളായി നമുക്ക് കാണാൻ പറ്റും.

ഈ സിനിമ കാണാൻ പോകുന്ന ഒരു പ്രേക്ഷകന് പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല കാഴ്ചകൾ ചാർലിയുടെ മുറിയിലാണ്. സിന്റിലേറ്റിങ് എന്ന് പറയുന്ന ഫീൽ. അതിൽ എന്റെ ഫേവറിറ്റ് ആയത് ചാർലിയുടെ ബെഡ് റൂമിലെ ലൈറ്റുകളാണ്. മേഘങ്ങൾ പോലത്തെ ലൈറ്റ്. ഒന്ന് ശ്രദ്ധിച്ചേക്കണേ.

ഈ മോൻ അപ്പനെ തോൽപ്പിക്കും. പ്ലസ്, ഇനി അങ്ങോട്ട് കുറച്ച് കാലം മലയാള സിനിമ ദുൽഖറിനെയും പാറൂനെയും ആശ്രയിക്കേണ്ടി വരും. ഉം. പ്രൊവൈഡഡ്, ദുൽഖറിന് ഇടയ്ക്കിടെ ലാലേട്ടൻ ആവേശമാകുന്നുണ്ട്. അത് വേണ്ട. ഡോണ്ടൂ ഡീക്യൂ! ലാലേട്ടൻ ഈസീക്വൽറ്റു ലാലേട്ടൻ. വേണെങ്കിൽ ആ ഇടത്തെ കൈ കൊണ്ട് ചാന്ത് (സിമന്റ്) നിറയ്ക്കുന്ന സ്റ്റെപ്പ് ഇട്ടോ.

ഈ സിൽമേടെ 1080p ‘റിവ്യൂ’ ഇറങ്ങീട്ട് വേണം കുറച്ച് വാൾപ്പേപ്പർ സ്ക്രീൻഷോട്ട് അടിക്കാൻ. പാറുക്കുട്ടീടെ ആ കട്ടിഫ്രേമിട്ട കണ്ണട എനിക്കൊരു ടേൺ ഓൺ ആണ് കേട്ടാ… (ഇത് വായിക്കുന്നുണ്ടെങ്കിലോ… കിലോ… കിലോ). വാട്ട്സാപ്പിൽ ആരാണ്ട് പറഞ്ഞ പോലെ, പ്രേമം സിനിമ വന്നപ്പഴേ കുറേയെണ്ണം ചെരയ്ക്കണ്ടാന്ന് വിട്ട്. ഇതിലും നായകൻ താടി വടിച്ചിട്ടില്ല… ബാർബർഷാപ്പൊക്കെ പൂട്ടിപ്പോവുകയേ ഒള്ളൂ! ആൾ കേരളാ ബാർബേർസ് അസോസിയേഷൻ അമ്മയ്ക്കും മാക്റ്റയ്ക്കും ഓരോ അപേക്ഷ സമർപ്പിക്കുന്നത് നല്ലതാണെന്ന് പറയാൻ പറഞ്ഞു.

വിധി: ഫ്ലൈയിങ് കളേർസ്..

മുൻ‌വിധി: പാറൂ… ഐ ഡബ്ല്യൂ!

 

3. പസങ്ക -2 (ഹൈക്കു)

പാണ്ടിരാജൻ സംവിധാനം ചെയ്ത പസങ്ക എന്ന പടം കണ്ട ആ ഒരു ഫൂതകാലക്കുളിരും കൊണ്ടാണ് ഈ പടം കാണാൻ കയറിയത്. മൂ!@#% എന്ന് പറഞ്ഞാൽ മതിയല്ലൊ. സംഗതി ADHD, Discalculia എന്നീ ഡിസോർഡറുകളെ പറ്റിയാണ് സിനിമ. പക്ഷെ ഒരു താരെ സമീൻ പർ ലെവൽ എത്തിക്കാൻ നോക്കി എല്ലാം പാതി വെന്ത അവസ്ഥയിലായി എന്ന് പറഞ്ഞാൽ മതിയല്ലൊ.

Suriya’s-‘Pasanga-2’

ഇഷ്ടപ്പെട്ട ചില ആസ്പെക്റ്റ്സ് പറയാം. ഇന്നത്തെ അവസ്ഥയിൽ ഇന്ത്യയിലെ പ്രൈവറ്റ് സ്കൂളുകളുടെ രീതിയെ (ഒക്കെ നമുക്ക് അറിയാവുന്നത് തന്നെ) തുറന്ന് കാണിക്കാനുള്ള ശ്രമം ശ്ലാഘനീയം തന്നെ. ഇതിലും വാട്ട്സാപ്പ് മെസേജുകളുണ്ട്… പണ്ടൊക്കെ സ്കൂളുകൾ സർക്കാരും മദ്യം തനിയാരും (പ്രൈവറ്റ്) നടത്തിയിരുന്നു… ഇന്ന് മദ്യം സർക്കാരും സ്കൂളുകൾ തനിയാരും നടത്തുന്നു എന്ന പറഞ്ഞുവയ്ക്കുന്നു.

കൺ‌വെൻഷനൽ സ്കൂളിങ്മാത്രമല്ല, മോണ്ടെസ്സറി എന്ന പഠന മാർഗ്ഗത്തെ പറ്റിയും സിനിമയിൽ പറയുന്നുണ്ട്. പക്ഷെ, എത്ര പേരന്റ്സ് കുട്ടികളെ മോണ്ടെസ്സറിയിൽ/അൺസ്കൂളിങ്ങിന് വിടാൻ തയ്യാറാകും? പ്രത്യേകിച്ചും ജീവിതം ഒരു റേസ് ആയിമാറിയ ഈ കാലത്ത്. (അഥവാ, ഞാൻ എന്റെ മോളെ അങ്ങനൊരു സ്കൂളിൽ ചേർക്കാൻ പോകുന്നു എന്ന് പറഞ്ഞാൽ എന്റെ ഭാര്യയോ അമ്മയോ അല്ലെങ്കിൽ ഭാര്യയുടെ വീട്ടുകാരോ അതിന് ഇടങ്കോലിടും എന്നത് അച്ചട്ട്. What to do! It’s a women controlled world!) എല്ലാർക്കും ഫസ്റ്റ് റാങ്ക് വാങ്ങണം, എല്ലാർക്കും എഞ്ജിനിയർ/ഡോക്ടർ ആകണം… അതിന് മാർക്ക് വാങ്ങണം. പഠിക്കാൻ ആർക്കും താല്പര്യം ഇല്ല. എന്റെ ഇതേ ചിന്തകൾ തന്നെയാണ് സിനിമയിലും ചർച്ച ആയത്.

പക്ഷെ അതിന്റെ തിരക്കഥാ ആവിഷ്കരണം തീരെ ദുർബ്ബലമായി തോന്നിയത് എനിക്ക് മാത്രമല്ല. ഒരു സമയത്ത്, സത്യൻ അന്തിക്കാട് ലെവൽ ഉപദേശത്തള്ളൽ ആയിരുന്നു… വെർത്തോയി! അതും സെക്കൻഡ് ഷോ.. രാത്രി 1 മണിക്ക് ശേഷം ഉപദേശം കേൾക്കണമെങ്കിൽ രണ്ട് ലാർജ്ജ് വിട്ടിട്ട് ഇരുന്നാലെ പറ്റൂ.

മുനീഷ് കാന്ത് എന്ന് ഞാൻ വിളിക്കുന്ന രാ‍മ്ദാസ്, ഏവം കാർത്തിക്ക്, ബിന്ദു മാധവി, വിദ്യാപ്രദീപ് എന്നിവരും അവരുടെ മക്കളായി അഭിനയിച്ച നിശേഷ്, വൈഷ്ണവി എന്നീ കൊച്ചുകൂട്ടുകാരും നല്ല അഭിനയമായിരുന്നു. അതിലും വൈഷ്ണവി ഒരു സ്റ്റെപ് മുന്നിലായിരുന്നു. ഉപദേശം പറയാനും ഗോഷ്ടി കാണിക്കാനുമായി രണ്ട് പേരെ ഈ സിനിമയിൽ എടുത്തിട്ടുണ്ട്. പ്രൊഡ്യൂസർ ആയത് കൊണ്ടാണോ അതോ ഇനി സ്വന്തമായി മോണ്ടെസ്സറി സ്കൂൾ തുടങ്ങാൻ പ്ലാൻ ഉണ്ടായിട്ടാണോ എന്നറിയില്ല… സൂര്യ ഇതിൽ ഉണ്ട്. മറ്റൊരാൾ അമല പോൾ ആണ്. സത്യം പറയാമല്ലൊ, സ്നേഹയെങ്ങാനും ആയിരുന്നേൽ വെൺപാ എന്ന ആ റോൾ കിടു ആയേനെ. അമല മോൾ തരക്കേടില്ലാതെ തന്നെ വെർപ്പിച്ച്!

പസങ്ക എന്ന സിനിമയിൽ ഒരു ക്ലാസ് ടീച്ചറും സ്റ്റുഡന്റിന്റെ അച്ഛനും തമ്മിൽ സംസാരിച്ചിരിക്കുന്ന ഒരു സീനുണ്ട്. കണ്ടവർക്കൊക്കെ അതൊരു മറക്കാനാവാത്ത രംഗമാണ്. ആ ഓർമ്മകളിലാണ് ഇതിന് ചെന്ന് തല വച്ചത്. മൈ#$@! പസങ്ക എന്ന ആ ഫ്രാഞ്ചൈസിനെ ചൂഷണം ചെയ്യുക എന്നതാണ് നടന്നിരിക്കുന്നത്.

വിധി: 2 ആഴ്ച തികച്ചാൽ വലിയ കാര്യം. നമ്മ ബ്ലഡി മല്ലൂസിനെ പോലല്ല തമിഴ്മക്കൾ. പൈസയും വാങ്ങിച്ച് ഉപദേശം പറഞ്ഞാൽ വാത്താഫ്രൂട്ട് എന്ന് പറഞ്ഞിട്ട് പോകും.

Img Courtesy: http://s ilverscreen.in/wp-content/gallery/jun-2014/bhooloham-movie-stills/bhooloham-movie-stills-028.jpg
 http://allindiaroundup.com/wp-content/up loads/2015/12/dulquer-salman-parvathy-in-charlie-malayalam-movie-stills-romantic-top-movie-rankingsjpg.jpg
 http://loop21.com/w p-content/uploads/2015/11/Suriya%E2%80%99s-%E2%80%98Pasanga-2%E2%80%99.jpg
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s