കീഴടിയിലെ ഗവേഷണത്തെ ആർക്കാണ് ഭയം?

കീഴടി എന്ന ഗ്രാമം പൊതുധാരയിൽ അറിയപ്പെടാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. തമിഴ്നാട്ടിലെ മദുരൈ-ശിവഗംഗൈ ജില്ലകളുടെ അതിർത്തിയിൽ സിലൈമൺ എന്ന ചെറുപട്ടണത്തിലെ ഒരു ഗ്രാമമാണ് കീഴടി.

സംഘകാല കൃതികളായ നടുനെൽവാടൈ, അകനാനൂറ് തുടങ്ങി പല കൃതികളിലും മദുരൈയെയും ചുറ്റുവട്ടാരത്തെയും പറ്റി ഒരുപാട് കുറിപ്പുകൾ ഉണ്ട്. എന്നാൽ പലപ്പോഴും ഇന്നുള്ള മദുരൈ നഗരത്തിനോട് ഒത്തുപോകുന്നതല്ല ആ കുറിപ്പുകൾ. തിരുപ്പരംകുന്റ്രം മലയെ മയ്യമാക്കിയാൽ കിഴക്ക് വശത്താണ് മദുരൈ എന്ന് കൃതികൾ പറയുമ്പോൾ, ഇന്നത്തെ മദുരയും മീനാക്ഷിക്ഷേത്രവും വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നത് ചരിത്രകുതുകികൾക്ക് എന്നും ഒരു തലവേദനയായിരുന്നു. കാരണം, ഇന്നു കാണുന്ന മദുരയല്ല സംഘകൃതികളിൽ പറഞ്ഞ നഗരം എന്ന അനുമാനമാണതിനു കാരണം.

അക്കാലകൃതികളിൽ നിന്നും ഒരു കാര്യം വ്യക്തമായിരുന്നു. വൈകൈ നദിയുടെ കരയിൽ ഉരുവായ ഒരു സംസ്കാരമായിരുന്നു തമിഴ് സംസ്കാരം. അങ്ങനെയാണ് വൈകൈ നദിയുദ്ഭവിക്കുന്ന വരുസനാട് മലകൾ മുതൽ കടലിൽ ചേരുന്ന ആറ്റ്രങ്കരൈ വരെയുള്ള 250 കിലോമീറ്റർ ദൂരം അനലൈസ് ചെയ്ത്, അതിൽ ആകെ 8 കിലോമീറ്റർ ഭാഗമെടുത്ത്, അവിടെ 250+ ഇടങ്ങളിൽ നടത്തിയ പരിശോധനകളിൽ അനേകം ആർട്ടിഫാക്റ്റുകൾ കിട്ടുകയും ഡോക്കുമെന്റ് ചെയ്യപ്പെടുകയും ചെയ്തു. അങ്ങിനെ സീറോ ഇൻ ചെയ്ത് വന്ന സ്ഥലമാണ് കീഴടി എന്ന ഗ്രാമം. നാലര കിലോമീറ്റർ ചുറ്റളവിൽ, ഏതാണ്ട് 110 ഏക്കർ സ്ഥലമാണ് ‘ഹൊറിസോണ്ടൽ എക്സ്കവേഷൻ’ നടത്താൻ തീരുമാനമായത്. 2016ഇൽ 102 ട്രെഞ്ചുകൾ (കുഴികൾ) തോണ്ടിയതിൽ 2000+ ആർട്ടിഫാക്റ്റുകൾ കിട്ടി. എന്നാൽ കീഴടിയിലെ അത്ഭുതം അതിലും വലുതായിരുന്നു.

ഒരു പൂർണ്ണവളർച്ചയെത്തിയ നഗരം തന്നെ അവിടെ കണ്ടെടുക്കപ്പെടുന്നു. എ എസ് ഐയിലെ ഗവേഷകരുടെ അഭിപ്രായത്തിൽ സിന്ധു സമവെളി നാഗരികതയുടെ ഒപ്പമോ അതിനെക്കാൾ പഴയതോ ആയ ഒരു നാഗരികതയാണ് കീഴടിയിൽ കണ്ടെത്തിയത്.

കീഴടിയിൽ ഇതുവരെ മത ചിഹ്നങ്ങൾ ഒന്നും കിട്ടിയില്ല. അതിനർത്ഥം, ആയിരമായിരം വർഷങ്ങൾക്കു മുൻപേയിവിടെ വേദ മതമുണ്ടായിരുന്നു എന്ന ഉത്തരേന്ത്യൻ തിയറി അപ്രസക്തമാകും. സ്വാഭാവികമായും, അത് ആർക്ക് ദോഷമുണ്ടാക്കും?

ലോഥലിലും ഹൈദരാബാദിലും ഒക്കെ കണ്ടെടുത്ത 500-1000 ആർട്ടിഫാക്റ്റുകളിൽ 20 മുതൽ 30 ആർട്ടിഫാക്റ്റുകൾ കാർബൺ ഡേറ്റിങ്ങിന് അയച്ചപ്പോൾ 2000+ ആർട്ടിഫാക്റ്റുകൾ കിട്ടിയ കീഴടിയിൽ നിന്ന് കാർബൺ ഡേറ്റിങ്ങിനു പോയത് 2 എണ്ണം മാത്രം. കാരണം ബജറ്ററി കൺസ്റ്റ്രെയിന്റ്സ്. 2 ആർട്ടിഫാക്റ്റ് കാർബൺ ഡേറ്റ് ചെയ്യാനുള്ള ചിലവ് 1 ലക്ഷം രൂപയാണ്.

ഹാരപ്പയിലെ മൺപാത്രങ്ങളും ചിമിഴുകളും പുറമേ നിന്നും ചുട്ടവയാണ്. അതിനാൽ തന്നെ പുറത്ത് കരിഞ്ഞ പാടുണ്ടാകുന്നു. എന്നാൽ കീഴടിയിൽ കിട്ടിയവയിൽ ഉള്ളിൽ നിന്നും പുറമേ നിന്നും ഈവൻ ആയി ചുടപ്പെട്ട്, ഈവൻ ടോൺ ഉള്ളവയാണെന്നും, ടെക്നോളജിയുടെ കാര്യത്തിൽ (അന്നത്തെ അവൈലബിൾ) ഇവിടം ഹാരപ്പയെ കാൾ മുന്നിട്ടു നിന്നു എന്നും തെളിയുന്നു. ഡ്രെയ്നേജ് സിസ്റ്റം, മൂടിയ ഓടകൾ, മൂടാത്ത ഓടകൾ, ശുദ്ധജല സംഭരണികളിൽ നിന്നും വീടുകളിലേക്ക് സപ്ലൈ ഓടകൾ എന്നിങ്ങനെ വേറെ ലെവൽ പരിപാടികൾ ഉണ്ടായൊരുന്നതായും കണ്ടെത്തി.

ഇതൊന്നും പോരാഞ്ഞ്, റോമാപുരിയുമായി കച്ചവടം നടന്നുപോന്നതിനും തെളിവു കിട്ടി. പ്രെഷ്യസ് സ്റ്റോൺസ് കോർത്ത മാലകൾ അതിനു തെളിവായി കാണിക്കുന്നു.

ഇതുവരെ കാര്യമായി ഒരു തുമ്പും കിട്ടാത്ത പല സൈറ്റുകളും 10-15 വർഷമായി ഫണ്ട് ചെയ്യപ്പെടുന്നു. 1970 നു ശേഷം ഒരു ബ്രേക്ക്ത്രൂ കണ്ടെത്തൽ എ എസ് ഐ നടത്തിയത് കീഴടിയിലാണ്. എന്നാൽ സെപ്റ്റംബറോടെ എക്സ്കവേഷൻ നിർത്തി, സൈറ്റ് പബ്ലിക്കിനു തുറന്നുകൊടുക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.

#സോർസ്: IBC Tamil സാട്ടൈ എന്ന പ്രോഗ്രാം + പുതിയ തലൈമുറൈ, ദിനകരൻ, ദി ന്യൂസ് മിനിറ്റ് എന്നിങ്ങനെ പല ന്യൂസ് സോർസസ്#

അവസാനത്തെ ഭാഗമാണ് എന്റെ കൺസേൺ. 170 ഏക്കർ എക്സ്കവേറ്റ് ചെയ്യേണ്ട സ്ഥലത്ത് 50 സെന്റിൽ ഇത്ര കിട്ടിയപ്പോൾ അതോടെ നിർത്തി പബ്ലിക്കിനു തുറന്നു കൊടുക്കാൻ കാണിക്കുന്ന തിടുക്കം എന്തിനാണ്? ഇത്ര പുരാവസ്ഥു സമൃദ്ധമായ സ്ഥലത്തെ വാൻഡലൈസ് ചെയ്യാൻ പബ്ലിക്ക് എന്ന ലേബൽ കൊണ്ട് വളരെ എളുപ്പം സാധിക്കും. ഒരു സംസ്കാരത്തിന്റെ ചരിത്രം തന്നെ ചിലരുടെ മത-രാഷ്ട്രീയ നിലപാടുകളുടെ സംരക്ഷണത്തിനായി തുടച്ചുമാറ്റപ്പെടും.

ഈ കുറിപ്പ് ഒരു തികഞ്ഞ കുറിപ്പായിരിക്കില്ല. പക്ഷെ ചിലർക്കെങ്കിലും കീഴടിയെ കുറിച്ച് കൂടുതൽ തേടാനും, മലയാളികളുടേതുകൂടിയായ ദ്രാവിഡ സംസ്കാരത്തിന്റെ ചരിത്രം അറിയാനുമുള്ള ജിജ്ന്ജാസ ഏർപ്പെടുത്താൻ സാധിച്ചാൽ, അതാണ് എനിക്ക് സന്തോഷം തരുന്ന വിഷയം. യൂറ്റ്യൂബിൽ കീഴടിയെ കുറിച്ച് പല വീഡിയോ ആധാരങ്ങൾ ലഭ്യമാണ്. keezhadi, keeladi എന്നീ കീവേർഡ്സ് ഉപയോഗിച്ച് കണ്ടെത്താം.

പി എസ്: മേൽപ്പറഞ്ഞവയെല്ലാം പല ന്യൂസ് ക്ലിപ്പിങ്ങുകളിൽ നിന്നും ഞാൻ മനസ്സിലാക്കിയവയാണ്. ആ ന്യൂസുകളെ വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല. പല റിപ്പോർട്ടിങ് ഹൗസുകളും ഒരുപോലെ പറഞ്ഞവയെ ഫാക്റ്റ്സ് ആക്കി കരുതുന്നു എന്നുമാത്രം.

Image courtesy: https://www.youtube.com/watch?v=aWMKyVDqJWQ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s