ആണ്ടാൾ – വൈരമുത്തു – ദേവദാസി ചർച്ച

കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട രണ്ട് പേരുകളാണ് ആണ്ടാളും വൈരമുത്തുവും. പതിവു പോലെ മതവികാരത്തിന്റെ വ്രണവും, ജാതി സംഘങ്ങളും, രാഷ്ട്രീയ പാർട്ടികളുടെ ഫ്രിഞ്ജുകളും തന്നെയാണ് കഥാപാത്രങ്ങൾ. ഈ ലക്കത്തിൽ നാല് കാര്യങ്ങളാണ് ഞാൻ ഉൾപെടുത്താൻ ഉദ്ദേശിക്കുന്നത്. എന്താണ് ഈ വിവാദം, ആരാണ് ആണ്ടാൾ, തിരുപ്പാവൈ-നാച്ചിയാർ തിരുമൊഴി എന്നിവയിലെ ചില പരാമർശങ്ങൾ, എച്ച് രാജാ എന്ന ഈവിൾ മൈൻഡ്.

Continue reading “ആണ്ടാൾ – വൈരമുത്തു – ദേവദാസി ചർച്ച”

Advertisements

കീഴടിയിലെ ഗവേഷണത്തെ ആർക്കാണ് ഭയം?

കീഴടി എന്ന ഗ്രാമം പൊതുധാരയിൽ അറിയപ്പെടാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. തമിഴ്നാട്ടിലെ മദുരൈ-ശിവഗംഗൈ ജില്ലകളുടെ അതിർത്തിയിൽ സിലൈമൺ എന്ന ചെറുപട്ടണത്തിലെ ഒരു ഗ്രാമമാണ് കീഴടി.

സംഘകാല കൃതികളായ നടുനെൽവാടൈ, അകനാനൂറ് തുടങ്ങി പല കൃതികളിലും മദുരൈയെയും ചുറ്റുവട്ടാരത്തെയും പറ്റി ഒരുപാട് കുറിപ്പുകൾ ഉണ്ട്. എന്നാൽ പലപ്പോഴും ഇന്നുള്ള മദുരൈ നഗരത്തിനോട് ഒത്തുപോകുന്നതല്ല ആ കുറിപ്പുകൾ. തിരുപ്പരംകുന്റ്രം മലയെ മയ്യമാക്കിയാൽ കിഴക്ക് വശത്താണ് മദുരൈ എന്ന് കൃതികൾ പറയുമ്പോൾ, ഇന്നത്തെ മദുരയും മീനാക്ഷിക്ഷേത്രവും വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നത് ചരിത്രകുതുകികൾക്ക് എന്നും ഒരു തലവേദനയായിരുന്നു. കാരണം, ഇന്നു കാണുന്ന മദുരയല്ല സംഘകൃതികളിൽ പറഞ്ഞ നഗരം എന്ന അനുമാനമാണതിനു കാരണം. Continue reading “കീഴടിയിലെ ഗവേഷണത്തെ ആർക്കാണ് ഭയം?”